അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഭവാനിപ്പുഴയിലെ ചീരക്കടവ് ഭാഗത്താണ് അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
പ്രദേശത്ത് അടുത്തിടെ എത്തിയ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാളോടൊപ്പം ഒരു യുവതിയെയും കുട്ടിയെയും കണ്ടിരുന്നതായും, പിന്നീട് ഇവരെ കാണാതായതായും പ്രദേശവാസികൾ പറയുന്നു. ഫോറൻസിക് പരിശോധനയിൽ മൃതദേഹങ്ങൾ അഞ്ച് ദിവസത്തോളം വെള്ളത്തിൽ കിടന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
