Zygo-Ad

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് വീണു; ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ


കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ബസിന്റെ ഓട്ടോമാറ്റിക് വാതിലിലൂടെ യാത്രക്കാരി പുറത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടിയിലാണ് അപകടമുണ്ടായത്. ബസ്സിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരി റോഡിലേക്ക് വീണത്. പൊയിൽകാവ് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം.

സംഭവത്തെ തുടർന്ന് ബസ് നിർത്തുകയും പരിക്കേറ്റാളെ കൊയിലാണ്ടി ജില്ലാ ആശുപത്പിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്



വളരെ പുതിയ വളരെ പഴയ