Zygo-Ad

കേരള ആകാശത്ത് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും; രാത്രി നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.


തിരുവനന്തപുരം: കേരളത്തിന്റെ ആകാശത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) കാണാൻ ഇന്ന് അവസരം. കാലാവസ്ഥ അനുകൂലമാണെങ്കിൽ വൈകീട്ട് 7:40 മുതൽ 7:55 വരെയുള്ള സമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ബഹിരാകാശ നിലയം കാണാൻ സാധിക്കും.

തെക്കുപടിഞ്ഞാറൻ ആകാശത്തുനിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് അതിവേഗം സഞ്ചരിക്കുന്ന ശോഭയുള്ള ഒരു പ്രകാശബിന്ദുവായാണ് നിലയം ദൃശ്യമാകുക. ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ സഞ്ചാരം.

നാസ ശാസ്ത്രജ്ഞനും മലയാളി വംശജനുമായ അനിൽ മേനോൻ നിലവിൽ ബഹിരാകാശ നിലയത്തിലുണ്ടെന്നത് കേരളത്തിന് കൂടുതൽ അഭിമാനകരമാകുന്നു. എട്ടുമാസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയ അദ്ദേഹം ശാസ്ത്ര പരീക്ഷണങ്ങളിൽ പങ്കാളിയായി വരികയാണ്. ആകാശക്കാഴ്ചകളിൽ കൗതുകമുള്ളവർക്ക് മികച്ചൊരു അനുഭവം സമ്മാനിക്കുന്നതായിരിക്കും ഈ മുഹൂർത്തം.



വളരെ പുതിയ വളരെ പഴയ