തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് സെപ്റ്റംബറിൽ കെ.എസ്.ഇ.ബി. ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ മാസത്തിൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങിയ വകയിലുണ്ടായ 6.29 കോടി രൂപയുടെ അധികച്ചെലവ് നികത്തുന്നതിനാണ് ഈ നടപടി.
പുതുക്കിയ നിരക്ക് അനുസരിച്ച് പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കൾ യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർ (രണ്ട് മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർ) യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടത്. നിലവിൽ ഓഗസ്റ്റ് മാസത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല.
