Zygo-Ad

ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി തുടങ്ങി


തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണത്തിന് ഇരയായ ദാമോദര മേനോനെ ബ്രൂണെയിൽ നിന്ന് കേരളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഔദ്യോഗിക നടപടികൾ ആരംഭിച്ചു. അസുഖബാധിതനായി കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസം ഉറപ്പാക്കാൻ ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നേരത്തെ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കും. ഇതിനായി കുടുംബം അദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയെ (NORKA) ചുമതലപ്പെടുത്തി. കുടുംബം ഏറ്റെടുത്തില്ലെങ്കിൽ മറ്റ് പുനരധിവാസ മാർഗങ്ങൾ ഒരുക്കാനാണ് തീരുമാനം.

ബ്രൂണെയിൽ കഴിയുന്നത് സുകുമാരക്കുറുപ്പല്ലെന്നും തൃശൂർ സ്വദേശിയായ ദാമോദര മേനോൻ തന്നെയാണെന്നും പോലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു.



വളരെ പുതിയ വളരെ പഴയ