Zygo-Ad

സെപ്റ്റംബർ 1 മുതൽ സാമ്പത്തിക, യാത്രാ മേഖലകളിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ


കേരളം: സെപ്റ്റംബർ ഒന്നുമുതൽ രാജ്യത്ത് സാമ്പത്തിക, യാത്രാ മേഖലകളിൽ പ്ര പ്രധാനപ്പെട്ട നിരവധി മാറ്റങ്ങൾ നിലവിൽ വന്നു. എൽ.പി.ജി. ഇ-കെ.വൈ.സി. അപ്ഡേഷൻ, ആദായനികുതി റിട്ടേൺ (ITR) സമയപരിധി, വിമാനത്താവളങ്ങളിലെ ബോർഡിങ് പാസ് നിയമങ്ങൾ എന്നിവയിലാണ് പ്രധാന പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

 * അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് ഇളവ്: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഇനി ബോർഡിങ് പാസ് സ്റ്റാമ്പ് ചെയ്യേണ്ടതില്ല. മൊബൈലിലെ ഇലക്ട്രോണിക് ബോർഡിങ് പാസോ പ്രിന്റ് ചെയ്ത പകർപ്പോ ഉപയോഗിച്ച് സുഗമമായി യാത്ര ചെയ്യാം.

 * എൽ.പി.ജി. ഇ-കെ.വൈ.സി. സമയപരിധി കഴിഞ്ഞു: ഗാർഹിക എൽ.പി.ജി. സിലിണ്ടർ ഉപയോക്താക്കൾക്ക് ആധാർ അധിഷ്ഠിത ഇ-കെ.വൈ.സി. (e-KYC) പൂർത്തിയാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31-ന് അവസാനിച്ചു. ഇത് പൂർത്തിയാക്കാത്തവർക്ക് വരും ദിവസങ്ങളിൽ സബ്സിഡി നിരക്കിൽ സിലിണ്ടർ ലഭിക്കില്ലെന്നും വാണിജ്യ നിരക്ക് നൽകേണ്ടി വരുമെന്നും സൂചനയുണ്ട്.

 * ഐ.ടി.ആർ. റിട്ടേൺ സമയപരിധി: ഓഡിറ്റ് ആവശ്യമില്ലാത്ത അർഹരായ നികുതിദായകർ ആദായനികുതി റിട്ടേൺ (ITR-3, ITR-4) സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആയിരുന്നു. ഇനി പിഴത്തുകയോട് കൂടിയുള്ള ബിലേറ്റഡ് റിട്ടേൺ മാത്രമേ സമർപ്പിക്കാനാകൂ.



വളരെ പുതിയ വളരെ പഴയ