സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത കുറവാണെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയുന്നത്.
മധ്യപ്രദേശിൽ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയിൽ ലഭ്യമാകുന്നതും റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിച്ചതുമാണ് നിലവിലെ ആശ്വാസത്തിന് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം ചില പ്രദേശങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ക്രമീകരണങ്ങളോടെ വൈദ്യുതി പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ കഴിഞ്ഞതായി കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
