Zygo-Ad

കെ.എസ്.ഇ.ബിയുടെ നാല് ലക്ഷം രൂപയുടെ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചു; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം


കാസർഗോഡ്: കെ.എസ്.ഇ.ബിയുടെ നാല് ലക്ഷം രൂപയോളം വിലമതിക്കുന്ന വൈദ്യുതി കേബിളുകൾ കവർന്നു. കാസർഗോഡ് പെർള ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഗുണാജെയിൽ ട്രാൻസ്ഫോർമറിന് സമീപം സൂക്ഷിച്ചിരുന്ന 1,000 മീറ്റർ നീളമുള്ള എൽ.ടി.എ.ബി. (LTAB) കേബിളുകളാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മുഖംമൂടി ധരിച്ചെത്തിയ മോഷണസംഘം പിക്കപ്പ് വാനിൽ കേബിളുകൾ കയറ്റി കൊണ്ടുപോകുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി. ക്യാമറകളിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പരാതിയിൽ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളിലെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചും സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുമാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.



വളരെ പുതിയ വളരെ പഴയ