Zygo-Ad

തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 30 കോടി കണ്ണൂരിലേക്ക്; വിജയിച്ചത് ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റ്


കണ്ണൂർ: ഇത്തവണത്തെ തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്. തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്ന നറുക്കെടുപ്പിൽ TL 360615 എന്ന ടിക്കറ്റ് നമ്പരിനാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിച്ചത്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണിത്.

ധനവകുപ്പ് മന്ത്രിയും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് 2026-ലെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്. 500 രൂപ ടിക്കറ്റ് വിലയുണ്ടായിരുന്ന ഇത്തവണത്തെ ഓണം ബമ്പറിന് റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് സംസ്ഥാനത്തുടനീളം നടന്നത്. ഒന്നാം സമ്മാനത്തിന് പുറമെ 20 പേർക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനമായും നിരവധി പേർക്ക് മറ്റ് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.

സമ്മാനാർഹമായ ടിക്കറ്റ് വിറ്റ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിലും പ്രദേശത്തും വൻ ആഘോഷമാണ് നടക്കുന്നത്. എന്നാൽ 30 കോടിയുടെ ഭാഗ്യശാലി ആരാണെന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.



വളരെ പുതിയ വളരെ പഴയ