Zygo-Ad

സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി; സൗകര്യക്കുറവ മൂലമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്


കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂരിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കൂടുതൽ സൗകര്യങ്ങൾ ലഭ്യമായതിനാലാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ ജില്ലയെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. ഒരു സർക്കാർ മുൻപ് എടുത്ത തീരുമാനം സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 24 മുതൽ 29 വരെയാണ് കായികമേള സംഘടിപ്പിക്കുന്നത്.

അതേസമയം, മുൻകൂട്ടി അറിയിപ്പില്ലാതെയും കായികമേളയ്ക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലും പെട്ടെന്ന് വേദി മാറ്റിയതിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ