Zygo-Ad

സ്വർണവിലയിലെ കുതിപ്പിന് ബ്രേക്ക്; പവന് ഒറ്റയടിക്ക് 1,360 രൂപ കുറഞ്ഞു


കണ്ണൂർ: സംസ്ഥാനത്ത് തുടർച്ചയായി ഉയർന്ന സ്വർണവിലയിൽ വലിയ ആശ്വാസം. 22 കാരറ്റ് പവന് ഒറ്റയടിക്ക് 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയിലെത്തി. ഗ്രാമിന് 170 രൂപ കുറഞ്ഞ് 14,190 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 3,400 രൂപയോളം കുത്തനെ ഉയർന്ന ശേഷമാണ് ഇപ്പോൾ വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പുതിയ സാമ്പത്തിക സൂചനകളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.



വളരെ പുതിയ വളരെ പഴയ