Zygo-Ad

സംസ്ഥാനത്ത് വൈകുന്നേരങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം

 


തിരുവനന്തപുരം: സംസ്ഥാനത്ത് വൈകുന്നേരം ആറു മണിക്കും അർധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. ദേശീയ ഗ്രിഡിലെ കടുത്ത വൈദ്യുതി ക്ഷാമവും ആവശ്യാനുസരണം അധിക വൈദ്യുതി വിപണിയിൽ നിന്ന് ലഭ്യമാകാത്തതുമാണ് നിയന്ത്രണത്തിന് കാരണമായത്.

പീക്ക് സമയങ്ങളിൽ പ്രതിദിനം 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വൈദ്യുതി ലഭ്യത കുറയുന്ന സാഹചര്യത്തിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ മാത്രം നീളുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്.

പീക്ക് സമയങ്ങളായ വൈകുന്നേരം 6 മണി മുതൽ 11 മണി വരെ എയർ കണ്ടീഷണറുകൾ, ഇൻഡക്ഷൻ സ്റ്റൗവ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ