Zygo-Ad

സംസ്ഥാനത്ത് മദ്യനയരൂപീകരണ ചർച്ചകൾ ആരംഭിക്കാൻ സർക്കാർ; പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിനായുള്ള ചർച്ചകൾക്ക് സർക്കാർ തുടക്കമിടുന്നു. സെപ്റ്റംബർ 23 മുതൽ 28 വരെ തിരുവനന്തപുരത്ത് വെച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിലാണ് യോഗങ്ങൾ ചേരുക.

മദ്യനയ രൂപീകരണത്തിൽ പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. വിഷയത്തിൽ പൊതുജനങ്ങൾക്ക് ഇമെയിൽ വഴി നേരിട്ട് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാവുന്നതാണ്. min.co.ex@kerala.gov.in എന്ന ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കാണ് നിർദ്ദേശങ്ങൾ അയക്കേണ്ടത്. ഒക്ടോബറോടെ മദ്യനയത്തിന് പൂർണ്ണമായ അന്തിമരൂപം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.



വളരെ പുതിയ വളരെ പഴയ