Zygo-Ad

ചാർട്ടേഡ് അക്കൗണ്ടന്റ് നിയമനം: അപേക്ഷകൾ ക്ഷണിച്ചു


കണ്ണൂർ: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും വിക്സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് ആജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെയും സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനായി ചാർട്ടേഡ് അക്കൗണ്ടന്റിനെ തിരഞ്ഞെടുക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള അക്കൗണ്ടുകളും വിക്സിത് ഭാരത് മിഷന്റെ ഈ സാമ്പത്തിക വർഷത്തെ അക്കൗണ്ടുകളുമാണ് ഓഡിറ്റ് ചെയ്യേണ്ടത്.

കേന്ദ്ര/സംസ്ഥാന സർക്കാർ പദ്ധതികൾ ഓഡിറ്റ് ചെയ്ത് മുൻപരിചയമുള്ള അംഗീകൃത ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ സെപ്റ്റംബർ 17-ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി കണ്ണൂർ വി.ബി.ജി. റാം ജി പദ്ധതി ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0497-2767488, 9995767488.



വളരെ പുതിയ വളരെ പഴയ