Zygo-Ad

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം: ജീവിതശൈലീ രോഗങ്ങൾക്കുള്ള വിതരണം തടസ്സപ്പെട്ടു

 


കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമേ കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകളുടെ ലഭ്യതയിലും വലിയ കുറവുണ്ടായിട്ടുണ്ട്. കാരുണ്യ പദ്ധതി വഴിയുള്ള തുകയും സർക്കാരിൽ നിന്നുള്ള വിഹിതവും വൈകിയതിനെ തുടർന്ന് വിതരണക്കാർക്ക് നൽകാനുള്ള ഭീമമായ കുടിശ്ശികയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികൾക്ക് നൂറ് കോടി രൂപയിലധികം കുടിശ്ശികയിനത്തിൽ നൽകാനുണ്ട്. പ്രാദേശികമായി മരുന്ന് വാങ്ങാൻ നിർദേശമുണ്ടെങ്കിലും തുക കുടിശ്ശികയായതോടെ സ്വകാര്യ വിതരണക്കാർ മരുന്ന് നൽകാൻ മടിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ വൺ ടൈം സെറ്റിൽമെന്റ് നടപ്പാക്കാനും അടുത്ത ആഴ്ചയോടെ പുതിയ സ്റ്റോക്ക് എത്തിക്കാനും ആരോഗ്യവകുപ്പ് ശ്രമങ്ങൾ നടത്തുന്നുണ്ട്.




വളരെ പുതിയ വളരെ പഴയ