Zygo-Ad

പരിയാരത്ത് ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും വയോധികയുടെ മാല കവർന്നു


പരിയാരം: നടന്നുപോകുകയായിരുന്ന വയോധികയുടെ ഒന്നരപ്പവന്റെ (12 ഗ്രാം) സ്വർണ്ണമാല ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് കവർന്നു. ഏഴിലോട് പുറച്ചേരി കിഴക്കേവീട്ടിൽ കെ.വി. സരോജിനിയുടെ (72) മാലയാണ് കവർന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പുറച്ചേരിയിലായിരുന്നു സംഭവം.

ഏഴിലോട് കവലയിലെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സരോജിനിയെ പിന്തുടർന്നാണ് പ്രതികൾ മാല കവർന്നത്. കവർന്ന മാലയ്ക്ക് ഏകദേശം 1,60,000 രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു. പരിയാരം എസ്.ഐ. പി. യദുകൃഷ്ണന്റെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ