Zygo-Ad

ഗുരുവായൂർ ക്ഷേത്ര ദർശനം: ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു


ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായുള്ള ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് (സെപ്റ്റംബർ 25) രാവിലെ 10 മണി മുതൽ ആരംഭിച്ചു. ദേവസ്വം അധികൃതരാണ് ഈ വിവരം അറിയിച്ചത്.

ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ 2,400 പേർക്ക് വീതം സൗജന്യമായി വെർച്വൽ ക്യൂ വഴി ദർശന സൗകര്യം ബുക്ക് ചെയ്യാൻ സാധിക്കും. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായാണ് ദേവസ്വം വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

ദേവസ്വത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഭക്തർക്ക് മുൻകൂട്ടി ദർശന സമയം ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ