Zygo-Ad

വിഡി സതീശന്റെ വിമാനയാത്ര: വ്യക്തത വരുത്തേണ്ടത് അദ്ദേഹം തന്നെയെന്ന് കെ സുധാകരൻ


ദില്ലി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ സുധാകരൻ എം പി പറഞ്ഞു. ദില്ലിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനെത്തിയപ്പോഴാണ് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മോഷ്ടിച്ചുകൊണ്ടു വന്ന വാഹനമല്ലെന്നും അവരവരുടെ കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് അവരവർ തന്നെയാണെന്നും ഇതിൽ വലിയ പ്രകമ്പനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത് മുന്നണിയുടെ കരുത്ത് തെളിയിക്കുന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സാധാരണ സംഭവമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

വോട്ട് ചോർച്ചയിലെ ഇടപെടലിൽ പ്രവർത്തക സമിതി യോഗം രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചു. വിഷയം മുൻനിർത്തി ഇന്നലെ എണ്ണൂറോളം ജില്ലകളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യം നാളെ യോഗം ചേരും.

എസ്ഐആർ ഉടൻ നിർത്തിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനവിശ്വാസം നഷ്ടപ്പെടുമ്പോൾ അധികാരത്തിൽ തുടരാൻ മറുവഴികൾ തേടുകയാണെന്നും ഈ വിഷയത്തിൽ ഇടപടാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം ആരോപിച്ചു. ധാർമ്മികത മുൻനിർത്തി പ്രധാനമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ