Zygo-Ad

ഇന്ത്യൻ റെയിൽവേയിൽ 5165 ഒഴിവുകൾ: പ്ലസ് ടുവും ബിരുദവും ഉള്ളവർക്ക് അവസരം; അപേക്ഷ ഒക്ടോബർ മുതൽ


ഇന്ത്യൻ റെയിൽവേയിൽ അണ്ടർഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് വിഭാഗങ്ങളിലായി 5165 ഒഴിവുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. പ്ലസ് ടു, ബിരുദം തോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളിലേക്ക് ഒക്ടോബർ എട്ടു മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ഇതുസംബന്ധിച്ച പൂർണ്ണ വിജ്ഞാപനം ഉടൻ ഔദ്യോഗികമായി പുറത്തിറങ്ങും.

അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്കായി 1688 ഒഴിവുകളാണുള്ളത്. കൊമേർഷ്യൽ കം ടിക്കറ്റ് ക്ലർക് (700), ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് (600), അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് (200), ട്രെയിൻസ് ക്ലാർക്ക് (188) എന്നീ തസ്തികകളാണ് ഇതിൽ ഉൾപ്പെടുന്നത്. 18 മുതൽ 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 15 മുതൽ നവംബർ 13 വരെയാണ് അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കാനുള്ള സമയം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കായി ഗ്രാജുവേറ്റ് വിഭാഗത്തിൽ 3477 ഒഴിവുകളാണുള്ളത്. ചീഫ് കൊമേർഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാനേജർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട് കം ടൈപ്പിസ്റ്റ്, സീനിയർ അക്കൗണ്ട് കം ടൈപ്പിസ്റ്റ്, ട്രാഫിക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് അവസരം. ഈ തസ്തികകളിലേക്ക് ഒക്ടോബർ എട്ടു മുതൽ നവംബർ ആറു വരെ അപേക്ഷിക്കാം. ഇരു വിഭാഗങ്ങൾക്കും ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളവും റെയിൽവേ ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ, സ്കിൽ ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് ആർ.ആർ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

 

വളരെ പുതിയ വളരെ പഴയ