Zygo-Ad

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഒക്ടോബർ മുതൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി.


തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത ഉയർന്നതോടെ ഒക്ടോബർ മാസം മുതൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം പൂർണ്ണമായും ഒഴിയുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

മധ്യപ്രദേശിൽ നിന്ന് മുൻപ് ലഭിച്ച 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി പുതുതായി ലഭ്യമായതോടെ തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നില്ല. കൂടാതെ ആന്ധ്രാപ്രദേശിൽ നിന്നും 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി അധികമായി ലഭ്യമാക്കിയിട്ടുണ്ട്.

വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനായി കൂടുതൽ പുതിയ കരാറുകൾക്കായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിലും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ സാധിക്കുമെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ