ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി അധികൃതർ. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകളിൽ തുറസ്സായ സ്ഥലങ്ങളിലെ അസംബ്ലികളും മറ്റ് ഔട്ട്ഡോർ പരിപാടികളും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നൽകി.
നേരിട്ട് വെയിൽ ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നിർദ്ദേശമുണ്ട്.
തൊഴിൽ സമയങ്ങളിൽ ക്രമീകരണം വരുത്താനും നിർമ്മാണ മേഖലകളിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ വിശ്രമവേളകൾ ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങൾ, വയോധികർ, ഗർഭിണികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
