Zygo-Ad

ഹജ്ജ്: മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട തീയതി നീട്ടി


കോഴിക്കോട്: ഹജ്ജ് തീർഥാടകർക്കുള്ള മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

മുൻപ് നിശ്ചയിച്ചിരുന്ന സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ സാധിക്കാത്ത തീർത്ഥാടകർക്ക് ആശ്വാസമേകുന്നതാണ് ഈ തീരുമാനം. തീയതി നീട്ടിയ പശ്ചാത്തലത്തിൽ പോർട്ടൽ വഴി നിശ്ചിത സമയത്തിനകം രേഖകൾ സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ