Zygo-Ad

ട്രാക്ക് അറ്റകുറ്റപ്പണി: ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം


തിരുവനന്തപുരം: പാലക്കാട് ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. സെപ്റ്റംബർ 17, 30 തീയതികളിലാണ് ട്രെയിനുകൾക്ക് ഭാഗിക റദ്ദാക്കലും സമയക്രമറ്റവും ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില പ്രധാന സർവീസുകൾ ഈ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ മലബാർ എക്സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകി മാത്രമായിരിക്കും സർവീസ് നടത്തുകയെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർ യാത്ര തിരിക്കും മുൻപ് ട്രെയിൻ സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ