ശബരിമല: സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55 പവനിലധികം തൂക്കം വരുന്ന സ്വർണ്ണക്കിരീടം കാണാനില്ലെന്ന് സ്ഥിരീകരിച്ചു. തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.
സ്വർണ്ണക്കിരീടത്തിന് പകരം അതേ വലുപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് നിലവിൽ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച 55.72 പവൻ തൂക്കം വരുന്ന സ്വർണ്ണക്കിരീടമാണ് കാണാതായത്. 2012-ലാണ് ഭക്തർ ഈ കിരീടം സന്നിധാനത്ത് സമർപ്പിച്ചത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
