Zygo-Ad

കേരളത്തിലെ ചൂര മീനിൽ വിരയെ കണ്ടെത്തിയിട്ടില്ല; പ്രചാരണം വ്യാജമെന്ന് സി.എം.എഫ്.ആർ.ഐ


കൊച്ചി: കേരളത്തിലെ തീരങ്ങളിൽ നിന്ന് ലഭിക്കുന്ന ചൂര മീനുകളിൽ വിരയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങൾ വിശ്വസിച്ച് ചൂര മീൻ കഴിക്കാതിരിക്കേണ്ടതില്ലെന്നും പരിശോധനകളിൽ എവിടെയും ഇത്തരം ജീവികളെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ചൂര മീനിൽ അടിമുടി വിരകൾ കണ്ടെത്തിയെന്ന രീതിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നു. തെക്കൻ ബ്രസീലിലെ ഏതോ തീരത്ത് നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് കേരളത്തിന്റെ പശ്ചാത്തലത്തിൽ ദുർव्याഖ്യാനം ചെയ്ത് പ്രചരിപ്പിച്ചത്. ഇത് സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിച്ചിരുന്നു.

വിഷയത്തിൽ സി.എം.എഫ്.ആർ.ഐ നടത്തിയ ശാസ്ത്രീയ പഠനത്തിൽ കേരളത്തിലെ ഫിഷ് ലാൻഡിങ് സെന്ററുകളിൽ നിന്നും വിപണികളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലൊന്നും വിരകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ബ്രസീലിലെയും കേരളത്തിലെയും കടൽ സാഹചര്യങ്ങളും മത്സ്യങ്ങളുടെ സ്വഭാവവും വ്യത്യസ്തമാണെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി. നന്നായി വേവിച്ചു കഴിക്കുന്നതിനാൽ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശാസ്ത്രീയമായ വിവരങ്ങൾ പ്രചരിക്കുന്നത് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവനെയണ് ബാധിക്കുന്നതെന്ന് മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജനറൽ സെക്രട്ടറി സാഹിർ പാലക്കലും പ്രതികരിച്ചു.

മികച്ച പ്രോട്ടീൻ സ്രോതസ്സായ ചൂരയിൽ ഒമേഗ 3 പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഏറെ സഹായകരമാണ്.

അതിനിടെ, പ്രമുഖ വ്യവസായ സ്ഥാപനമായ ടാറ്റാ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്ന 'ജനറിക് ആധാർ' ഇംഗ്ലീഷ് മരുന്ന് ഷോപ്പ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം കൈറോസ് മെഡിക്കൽസ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. വിപണി വിലയേക്കാൾ 80 ശതമാനം വരെ വിലക്കുറവിൽ ഇവിടെ 



വളരെ പുതിയ വളരെ പഴയ