Zygo-Ad

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം പാലിക്കാൻ നിർദ്ദേശം തിരുവനന്തപുരം: സംസ്ഥാനത്ത്


വൈദ്യുതി ഉപഭോഗം റെക്കോർഡ് വർദ്ധനവിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ, വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം പാലിക്കാൻ നിർദ്ദേശം. ഉപഭോഗം കുത്തനെ കൂടിയതോടെ കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന വ്യവസായ സ്ഥാപനങ്ങൾ തങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ പകൽ സമയങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കി.

വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കപ്പെടുന്നത്. ഈ സമയത്തെ ഭാരിച്ച ഉപഭോഗം നിയന്ത്രിക്കാനും ഗ്രിഡിന്റെ പ്രവർത്തനം സുഗമമാക്കാനുമാണ് വ്യവസായ സ്ഥാപനങ്ങൾക്ക് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഈ നടപടിയിലൂടെ പീക്ക് സമയങ്ങളിലെ അമിത ഭാരം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ