Zygo-Ad

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷൻ; പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽ വരും


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള ഫീസ് നിരക്കുകൾ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കുത്തനെ കൂട്ടി. പുതിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽ വരും.

പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയവ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ നിരക്ക് രീതി ലാഭകരവും, എന്നാൽ ഇത്തരം അധിക സാമഗ്രികൾ ആവശ്യമില്ലാത്ത സാധാരണ ഉപഭോക്താക്കൾക്ക് തുക വർദ്ധിക്കുന്നതിനാൽ നഷ്ടവുമാകുന്ന രീതിയിലാണ് നിരക്ക് പരിഷ്കരണമെന്നാണ് വിലയിരുത്തൽ.

അതേസമയം, 200 മീറ്ററിനപ്പുറം കൂടുതൽ ഉപകരണങ്ങളും അധിക പോസ്റ്റുകളും ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ നിലവിലെ നിരക്ക് രീതി തന്നെ തുടർന്നും പ്രാബല്യത്തിലുണ്ടാകുമെന്നും റഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കുന്നു.



വളരെ പുതിയ വളരെ പഴയ