Zygo-Ad

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകണം; പാഠ്യപദ്ധതി പരിഷ്കരിക്കാൻ NCERT-ക്ക് കേന്ദ്ര നിർദേശം


ന്യൂഡൽഹി: വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എൻ.സി.ഇ.ആർ.ടി.യോട് (NCERT) കേന്ദ്ര സർക്കാർ നിർദേശിച്ചു. എൻ.സി.ഇ.ആർ.ടി.യുടെ 66-ാമത് സ്ഥാപകദിനാഘോഷ ചടങ്ങിൽ സംസാരിക്കവെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

ഉയർന്ന മാർക്ക് നേടാനായി കുട്ടികളിൽ അമിത സമ്മർദം ചെലുത്തുന്നത് ഒഴിവാക്കണമെന്നും, ചെറിയ കുട്ടികൾ പോലും ജീവനൊടുക്കുന്ന സാഹചര്യം അതീവ ഗുരുതരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പഠനസമ്മർദത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണം. കൂടാതെ 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അടിയന്തരമായി പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളുടെയും പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം.



വളരെ പുതിയ വളരെ പഴയ