Zygo-Ad

2,700 രൂപയുടെ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; കാൻസർ മരുന്നിന് കൊള്ളവില ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി


ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നിർമ്മാതാക്കൾ റീട്ടെയിലർമാർക്ക് വിൽക്കുന്ന വിലയും ഉൽപ്പന്നങ്ങളിൽ രേഖപ്പെടുത്തുന്ന പരമാവധി ചില്ലറ വിൽപ്പന വിലയും (എം.ആർ.പി) തമ്മിലുള്ള വലിയ അന്തരത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. 2,700 രൂപയ്ക്ക് നൽകുന്ന മരുന്ന് 27,000 രൂപ എം.ആർ.പിയിട്ട് വിൽക്കാൻ അനുവദിക്കുന്നത് കൊള്ളയടിക്കലിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.

മരുന്നുകളുടെ വില നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. മരുന്ന് വാങ്ങുന്നതിനായി രോഗികളും ബന്ധുക്കളും വീടും ആഭരണങ്ങളും വരെ വിൽക്കേണ്ടി വരുന്നുവെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടി. റീട്ടെയിലർമാർക്ക് ലഭിക്കുന്നതിനേക്കാൾ ഭീമമായ തുക എം.ആർ.പിയായി അച്ചടിച്ച് ജനങ്ങളിൽ നിന്ന് ഈടാക്കുന്ന പ്രവണത അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അതിനിടെ, സാധാരണക്കാർക്ക് ആശ്വാസമായി തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ അരയാലിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ കൈറോസ് മെഡിക്കൽസ് എന്ന പേരിൽ ജനറിക് ആധാർ ഫ്രാഞ്ചൈസി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അർജുൻ ദേശ്പാണ്ഡെയുടെ ജനറിക് ആധാറുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് 80 ശതമാനം വരെ വിലക്കുറവിൽ ഇംഗ്ലീഷ് മരുന്നുകൾ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ