Zygo-Ad

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിതമായ ഉപയോഗം; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്


ന്യൂഡൽഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിതമായ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ കൃത്യമായ നിർദ്ദേശമില്ലാതെ ഇത്തരം മരുന്നുകൾ തുടർച്ചയായി കഴിക്കുന്നത് ഗുരുതരമായ വൃക്കരോഗങ്ങൾക്കും മറ്റ് സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ (പ്രിസ്ക്രിപ്ഷൻ) യാതൊരു കാരണവശാലും ഇത്തരത്തിലുള്ള മരുന്നുകൾ വിൽക്കരുതെന്ന് എല്ലാ മെഡിക്കൽ ഷോപ്പുകൾക്കും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശം ലംഘിച്ച് മരുന്ന് വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

സ്വയം ചികിത്സ അപകടകരമാണെന്നും, യോഗ്യതയുള്ള ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രം മരുന്നുകൾ കഴിക്കാൻ പൊതുജനങ്ങൾ ശ്ര ദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ