Zygo-Ad

തുടർച്ചയായി റേഷൻ കൈപ്പറ്റാത്ത കാർഡുകൾ മരവിപ്പിക്കും: അടുത്ത മാസം മുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കില്ല


തിരുവനന്തപുരം: തുടർച്ചയായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുടമകൾക്ക് അടുത്ത മാസം മുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കില്ല. ഇത്തരത്തിൽ റേഷൻ വാങ്ങാത്ത കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

കേരളത്തിൽ പ്രതിമാസം ശരാശരി 17.65 ലക്ഷം ആളുകൾ റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നാണ് ഔദ്യോഗിക കണ്ടെത്തൽ. അർഹരായവർക്ക് കൃത്യമായി ഭക്ഷ്യധാന്യങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വ്യാജ കാർഡുകളും ദുരുപയോഗവും തടയാനുമാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.

അതേസമയം, ന്യായമായ കാരണങ്ങളാൽ റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് കാർഡ് പുനഃസ്ഥാപിച്ചു നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് പിന്നീട് പുറപ്പെടുവിക്കും. കാർഡുകൾ പൂർണ്ണമായി റദ്ദാക്കുന്നതിന് മുൻപ് പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ