Zygo-Ad

ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ: സബ്സിഡി നിർത്തിയതോടെ പകുതിയിലധികം അടച്ചുപൂട്ടി


തിരുവനന്തപുരം: പാവപ്പെട്ടവർക്ക് ആശ്വാസമായിരുന്ന 20 രൂപ ഊണ് പദ്ധതി പ്രതിസന്ധിയിലായതിനെ തുടർന്ന് സംസ്ഥാനത്തെ പകുതിയോളം ജനകീയ ഹോട്ടലുകൾ പ്രവർത്തനം അവസാനിപ്പിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ 1198 ഹോട്ടലുകളിൽ 543 എണ്ണമാണ് പൂട്ടിയത്. നിലവിൽ 655 ഹോട്ടലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

സർക്കാർ നൽകിയിരുന്ന സബ്സിഡി നിർത്തലാക്കിയതും കുറഞ്ഞ നിരക്കിൽ അരി ലഭ്യമാക്കാത്തതുമാണ് ഈ പദ്ധതിയെ തകർച്ചയിലേക്ക് തള്ളിയിട്ടത്. ഒരു ഊണിന് 10 രൂപ നിരക്കിൽ നൽകിയിരുന്ന സബ്സിഡിയാണ് പൂർണമായി നിലച്ചത്. കൂടാതെ, മാസം തോറും 10.90 രൂപ നിരക്കിൽ ഹോട്ടലുകൾക്ക് നൽകിയിരുന്ന 600 കിലോഗ്രാം അരി വിതരണവും നിർത്തലാക്കി. സബ്സിഡിയും അരിയും നിലച്ചതോടെ സാധാരണ നിരക്കിൽ ഊണ് നൽകാൻ സാധിക്കാതെ വന്നതോടെയാണ് പലരും സ്ഥാപനങ്ങൾ പൂട്ടാൻ നിർബന്ധിതരായത്.

ഇതോടെ അയ്യായിരത്തിലധികം വനിതാ സംരംഭകർ പങ്കാളികളായ സ്ത്രീ ശാക്തീകരണ സംരംഭത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 2023-ൽ 33.6 കോടി രൂപ വരെ സബ്സിഡിയായി അനുവദിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ പൂർണമായും നിർឈിലായത്.

 

വളരെ പുതിയ വളരെ പഴയ