ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) യുപിഐ സേവനങ്ങൾ വെള്ളിയാഴ്ച പുലർച്ചെ തടസ്സപ്പെടുമെന്ന് ബാങ്ക് അറിയിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളിയാഴ്ച പുലർച്ചെ 12.15 മുതൽ 1.00 മണിവരെയുള്ള 45 മിനിറ്റ് സമയത്താണ് സേവനം ലഭ്യമാകാത്തത്.
അറ്റകുറ്റപ്പണികൾ നിശ്ചിത സമയത്തിന് മുൻപ് പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് എസ്ബിഐ ഔദ്യോഗികമായി അറിയിച്ചു. ഈ സമയപരിധിയിൽ തടസ്സമില്ലാതെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനായി ഉപഭോക്താക്കൾക്ക് യുപിഐ ലൈറ്റ് സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
