Zygo-Ad

വിവാഹ തർക്കത്തിൽ കുട്ടിയുടെ പിതൃത്വ പരിശോധന നടത്താം; ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാൻ കോടതികൾക്ക് അനുമതി നൽകി സുപ്രീംകോടതി


ന്യൂഡൽഹി: വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കുട്ടിയുടെ പിതൃത്വം നിർണായക വിഷയമാകുന്ന സാഹചര്യത്തിൽ ഡിഎൻഎ അല്ലെങ്കിൽ പിതൃത്വ പരിശോധനയ്ക്ക് ഉത്തരവിടാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭർത്താവ് ഭാര്യയുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയും കുട്ടി തന്റേതല്ലെന്ന് ആരോപിക്കുകയും ചെയ്യുന്ന വിവാഹമോചന കേസുകളുടെ പശ്ചാത്തലത്തിലാണ് പരമോന്നത കോടതിയുടെ ഈ നിരീക്ഷണം.

വിവാഹബന്ധത്തിനിടെ ജനിക്കുന്ന കുട്ടിയുടെ നിയമപരമായ പിതൃത്വത്തിന് പൊതുവേ മുൻഗണനയുണ്ടെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് ചോദ്യം ചെയ്യപ്പെടാം. മറ്റ് തെളിവുകൾ വഴി തർക്കം പരിഹരിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ മാത്രമായിരിക്കണം കോടതികൾ പരിശോധനയ്ക്ക് അനുമതി നൽകേണ്ടത്.

അതേസമയം, കുട്ടിയുടെ സ്വകാര്യതയും ഭാവി നന്മയും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അനാവശ്യമായി കുട്ടികളെ ഇത്തരം പരിശോധനകളിലേക്ക് വലിച്ചിഴക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഓരോ കേസിന്റെയും സവിശേഷതകൾ വിശദമായി പരിശോധിച്ച് മാത്രമേ ഡിഎൻഎ പരിശോധനയ്ക്കുള്ള തീരുമാനമെടുക്കാവൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ