Zygo-Ad

'റെയിൽ വൺ' ആപ്പിൽ കുടുങ്ങി യാത്രക്കാർ; അറ്റകുറ്റപ്പണിയുടെ പേരിൽ സേവനങ്ങൾ തടസ്സപ്പെടുന്നത് പതിവാകുന്നു


ന്യൂഡൽഹി: ഒറ്റ ആപ്പിലൂടെ റെയിൽവേയുടെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച 'റെയിൽ വൺ' ആപ്പിന്റെ പ്രവർത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ രാത്രികാലങ്ങളിൽ സേവനങ്ങൾ നിർത്തിവെക്കുന്നത് പതിവായതോടെ അടിയന്തര യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവർ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടിലാണ്.

ടിക്കറ്റ് ബുക്കിങ്ങിന് പുറമേ മറ്റ് റെയിൽവേ സേവനങ്ങളും ഒരേസമയം തടസ്സപ്പെടുന്നതിനാൽ യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. വ്യാഴാഴ്ച രാത്രി മുതൽ പുലർച്ചെ വരെ മണിക്കൂറുകളോളമാണ് ആപ്പിന്റെ പ്രവർത്തനം പൂർണമായി പണിമുടക്കിയത്. 2026 മാർച്ചോടെ 2.57 കോടി ഡൗൺലോഡുകൾ പിന്നിട്ട റെയിൽ വൺ ആപ്പിലൂടെ പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്യുന്നത്. ഇത്രയേറെ ഉപയോക്താക്കളെ ആശ്രയിക്കുന്ന ഒരു സംവിധാനം ഇടയ്ക്കിടെ നിശ്ചലമാകുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ