Zygo-Ad

ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ 12 കോടിയുടെ എംഡിഎംഎ വേട്ട; മൂന്ന് പേർ പിടിയിൽ

 


മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ പത്ത് കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എംഡിഎംഎയുമായി സംഘത്തിലെ പ്രധാനികളായ മൂന്ന് പേരെ പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് ഇന്നലെ വലിയ രീതിയിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്.

നേരത്തെ 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് കേസിന് പിന്നിലെ വൻതോക്കുകൾ വലയിലായത്. വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന ഈ വൻ സംഘത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പിടിയിലായവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

 

വളരെ പുതിയ വളരെ പഴയ