ഇത്തവണ ഓണവിപണിയിൽ അരളി പൂക്കൾക്കാണ് ആവശ്യക്കാരേറെയും ഉയർന്ന വിലയും. കോഴിക്കോട് വിപണിയിൽ അരളിക്ക് കിലോയ്ക്ക് ശരാശരി 600 രൂപ വരെയും മറ്റ് ജില്ലകളിൽ 300 മുതൽ 450 രൂപ വരെയുമാണ് വില. മുല്ലപ്പൂവിനും പിച്ചിപ്പൂവിനും കിലോയ്ക്ക് 1000 മുതൽ 2000 രൂപ വരെ ഈടാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മുല്ലപ്പൂവില 3000 രൂപ വരെ ഉയർന്നേക്കാമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഓറഞ്ച്, മഞ്ഞ ചെണ്ടുമല്ലികൾക്ക് 80 മുതൽ 180 രൂപ വരെയും ജമന്തിക്ക് 200 മുതൽ 500 രൂപ വരെയുമാണ് വില. വാടാമല്ലിക്ക് 160 മുതൽ 300 രൂപ വരെയും പനിനീർപ്പൂവിന് 200 മുതൽ 400 രൂപ വരെയുമാണ് നിലവിലെ ശരാശരി വിപണി നിരക്ക്.
