Zygo-Ad

വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ താക്കീത്; അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയാൽ സർവീസ് നിർത്തിവെപ്പിക്കും.


ന്യൂഡൽഹി: വിമാനയാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കുമെന്ന് വിമാനക്കമ്പനികൾക്ക് കോടതി ശക്തമായ താക്കീത് നൽകി.

സ്വകാര്യ വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ നിർണായക പരാമർശം. ഉത്സവകാലങ്ങളിലും തിരക്കേറിയ സമയങ്ങളിലും വിമാനക്കമ്പനികൾ സാധാരണക്കാരിൽ നിന്ന് വൻ തുക ഈടാക്കുന്നത് തടയാൻ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു.



വളരെ പുതിയ വളരെ പഴയ