Zygo-Ad

ഐഫോണിനും ബൈക്കിനും വേണ്ടി വയോധികനെ കൊലപ്പെടുത്തി: കൊച്ചുമകൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ.


ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ വധിച്ച കേസിന് പിന്നിൽ പ്രായപൂർത്തിയാകാത്ത കൗമാര സംഘമെന്ന് കണ്ടെത്തി. സംഭവത്തിൽ കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ (65) ബന്ധുവായ 13-കാരി ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഐഫോണും ബൈക്കും വാങ്ങാൻ വീട്ടിലെ സ്വർണം കവരാൻ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്.

ഭാര്യയും മകളും ആശുപത്രിയിലായിരുന്നതിനാൽ ശിവൻകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ തുണി വരിഞ്ഞുമുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 13-കാരിയായ കൊച്ചുമകൾ നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് ആൺകുട്ടികൾ കൃത്യം നടത്തിയത്.

അക്രമം നടത്തുന്ന ദൃശ്യങ്ങൾ പ്രതികൾ പെൺകുട്ടിയെ വീഡിയോ കോളിലൂടെ കാണിച്ചതായും പോലീസ് വ്യക്തമാക്കി. പിടിയിലായ മറ്റു മൂന്നുപേരും 17 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



വളരെ പുതിയ വളരെ പഴയ