Zygo-Ad

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളി താരങ്ങളായ മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അർജുന പുരസ്കാരം

 


കഴിഞ്ഞ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സ്പ്രിന്റർ മുഹമ്മദ് അജ്മൽ, ബാഡ്മിന്റൺ താരം ട്രീസ ജോളി എന്നിവരുൾപ്പെടെ 17 കായികതാരങ്ങൾക്ക് രാജ്യത്തെ പ്രമുഖ കായിക ബഹുമതിയായ അർജുന പുരസ്കാരം ലഭിച്ചു. ഒരു താരത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും പ്രഖ്യാപിച്ചപ്പോൾ, ഇത്തവണ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ആർക്കും നൽകിയിട്ടില്ല. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കേന്ദ്ര കായിക മന്ത്രാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

​ഹൈജംപ് താരം തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി (അത്‌ലറ്റിക്സ്), ഗായത്രി ഗോപീചന്ദ് (ബാഡ്മിന്റൺ), വിദിത് ഗുജറാത്തി, ദിവ്യ ദേശ്മുഖ് (ചെസ്), ലാൽറെംസിയാമി, രാജ്കുമാർ പാൽ (ഹോക്കി), അഖിൽ ഷെറോൺ (ഷൂട്ടിങ്), രുദ്രാക്ഷ ഖണ്ഡേൽവാൾ (പാരാ ഷൂട്ടിങ്), ഏകത ഭ്യാൻ (പാരാ അത്‌ലറ്റിക്സ്), അരവിന്ദ് സിങ് (റോയിങ്), നരേന്ദർ (ബോക്സിങ്), സുർജീത്, പൂജ (കബഡി), ധനുഷ് ശ്രീകാന്ത് (ഡെഫ് ഷൂട്ടിങ്) എന്നിവരാണ് അർജുന പുരസ്കാരത്തിന് അർഹരായ മറ്റു താരങ്ങൾ.

​ 

വളരെ പുതിയ വളരെ പഴയ