Zygo-Ad

ഓണക്കാലം: പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ അരി വെള്ളിയാഴ്ച വിതരണം ചെയ്യും

 


കണ്ണൂർ ജില്ലയിൽ ഓണം പ്രമാണിച്ച് പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള നാല് കിലോ അരി സ്കൂൾ അടയ്ക്കുന്ന വെള്ളിയാഴ്ച വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ കണക്കുകൾ സ്കൂൾ അധികൃതർ കൃത്യമായി കൈമാറേണ്ടതാണ്.

​ഈ കണക്കുകൾ പ്രകാരമുള്ള അരി സിവിൽ സപ്ലൈസ് കോർപറേഷൻ വ്യാഴാഴ്ചയ്ക്കകം സ്കൂളുകളിൽ എത്തിക്കും. തുടർന്ന് സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കുന്ന വെള്ളിയാഴ്ച തന്നെ വിദ്യാർഥികൾക്ക് അരി വിതരണം ചെയ്യാനാണ് തീരുമാനം.





വളരെ പുതിയ വളരെ പഴയ