Zygo-Ad

സംസ്ഥാനത്ത് ഓണക്കാലത്ത് നേന്ത്രക്കായ വിലയിൽ ഗണ്യമായ വർധന; പൊതുവിപണിയിൽ 80 കടന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം അടുത്തെത്തിയതോടെ നേന്ത്രക്കായുടെ വിപണി വിലയിൽ ഗണ്യമായ വർധനവ്. കർഷകർക്ക് നിലവിൽ കിലോഗ്രാമിന് 70 മുതൽ 75 രൂപ വരെയാണ് ലഭിക്കുന്നത്. ഒരു മാസം മുൻപ് വരെ ഇത് 45 രൂപ മാത്രമായിരുന്നു.

കർഷക വില ഉയർന്നതോടെ പൊതുവിപണിയിൽ നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ് വില. ഉത്പാദനത്തിലുണ്ടായ കുറവും കാലാവസ്ഥാ വ്യതിയാനം മൂലം വയനാട്, തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നുള്ള നേന്ത്രക്കുലകളുടെ വരവ് കുറഞ്ഞതുമാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഓണസദ്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത നേന്ത്രക്കായ വിഭവങ്ങൾക്ക് വില ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

വളരെ പുതിയ വളരെ പഴയ