ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില വർധിച്ചതിന് പിന്നാലെ സവാള വിലയിലും വൻ കുതിച്ചുയർച്ച. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സവാള വിലയിൽ 19 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്. പ്രധാന ഉത്പാദന കേന്ദ്രങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും വിതരണത്തിലെ കുറവുമാണ് വില വർധനവിന് കാരണമായത്. വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുള്ളതിനാൽ വിപണിയിലെ ഇടപെടലുകൾ ശക്തമാക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്.
