Zygo-Ad

ഓണക്കാലത്ത് ബെവ്കോയിൽ റെക്കോർഡ് മദ്യവിൽപ്പന: ആറ് ദിവസത്തിനിടെ 512 കോടി രൂപയുടെ വിറ്റുവരവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപ്പാനയിൽ വൻ വർധനവ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം ബെവ്കോ വഴി 512.11 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 460.80 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 52 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

​കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വിൽപ്പന നടന്നു. വരും ദിവസങ്ങളിലും ഉത്രാട ദിനത്തിലും വിൽപ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ.

​ 

വളരെ പുതിയ വളരെ പഴയ