തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി.) 60 ഓളം പരിവാഹൻ സേവനങ്ങൾ ആധാർ ഒ.ടി.പി. (OTP) അധിഷ്ഠിതമാക്കാൻ തീരുമാനം. സാധാരണക്കാരെ അനധികൃത വ്യക്തികളും ഇടനിലക്കാരും സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ സുപ്രധാന നീക്കം.
സേവനങ്ങൾ പൂർണമായും ആധാർ അധിഷ്ഠിതമാകുന്നതോടെ വ്യാജരേഖകൾ ചമച്ചുള്ള തട്ടിപ്പുകൾക്കും ഇടനിലക്കാരുടെ ഇടപെടലുകൾക്കും പൂർണമായി തടയിടാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ലൈസൻസ്, വാഹന രജിസ്ട്രേഷൻ സംബന്ധമായ സേവനങ്ങൾ ഇനിമുതൽ ഉപഭോക്താവിന്റെ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി. വഴി മാത്രമായിരിക്കും ലഭ്യമാവുക. ഇതിലൂടെ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗതയേറിയതുമാകും.
