Zygo-Ad

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയണം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ


കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സമസ്തയുടെ ഈ നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലകളിലും മുസ്ലിം സ്ത്രീകൾ ഉൾപ്പെടെ വലിയ പുരോഗതി കൈവരിക്കുകയും ഉയർന്ന പദവികൾ അലങ്കരിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. പൊതുസമൂഹത്തിൽ വലിയ സംഭാവനകൾ നൽകുന്ന ഒരു സംഘടനയിൽ നിന്ന് സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നയിക്കുന്ന തരത്തിലുള്ള സർക്കുലർ പുറത്തുവന്നത് നിർഭാഗ്യകരമാണ്. കാലഘട്ടത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്നും ഡിവൈഎഫ്ഐ കൂട്ടിച്ചേർത്തു.

ഇസ്ലാമിക ആഘോഷങ്ങളിലും പൊതുപരിപാടികളിലും അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ കൊണ്ടുവരുകയോ വേദിയിൽ പ്രദർശിപ്പിക്കുകയോ ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ പുറപ്പെടുവിച്ച നിർദേശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.


വളരെ പുതിയ വളരെ പഴയ