ഇരിട്ടി: കണ്ണൂരിൽ സി.പി.ഐ.എം. നേതൃത്വത്തിന് കീഴിലുള്ള സംരംഭത്തിനെതിരെ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരിൽ പ്രാദേശികമായി വൻതുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇരിട്ടി മേഖലയിലാണ് സംഭവം. പാർട്ടി ഭാരവാഹികളുടെയും നേതാക്കളുടെയും ഉറപ്പിൽ നിരവധി പേരാണ് സംരംഭത്തിലേക്ക് പണം നിക്ഷേപിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാപനം തുടങ്ങുകയോ നിക്ഷേപിച്ച പണം തിരികെ നൽകുകയോ ചെയ്തില്ലെന്ന് ഇരയായവർ ആരോപിക്കുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും എതിർപ്പുകൾ ശക്തമായിട്ടുണ്ട്. മുൻപും കണ്ണൂരിൽ സി.പി.ഐ.എം. സഹകരണ-സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരെ സമാന രീതിയിലുള്ള സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരുന്നു.
