കണ്ണൂർ: സംസ്ഥാനത്ത് വരുന്ന ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
15.6 മില്ലിമീറ്റർ മുതൽ 64.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ഇടത്തരം മഴയ്ക്കാണ് സാധ്യത കാണുന്നത്. എവിടെയും ശക്തമായ മഴ പ്രവചിക്കാത്തതിനാൽ ഈ ദിവസങ്ങളിൽ ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പുകളോ യെല്ലോ അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല.
