Zygo-Ad

എൽ.പി.ജി. ഇ-കെ.വൈ.സി. പൂർത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും



തിരുവനന്തപുരം: എൽ.പി.ജി. ഗാർഹിക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇ-കെ.വൈ.സി. പൂർത്തിയാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31-ന് അവസാനിക്കും. ഇതുവരെയും നടപടികൾ പൂർത്തിയാക്കാത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് സംബന്ധിച്ച സന്ദേശങ്ങൾ വിതരണ കമ്പനികൾ അയക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇ-കെ.വൈ.സി. നൽകിയവർ വീണ്ടും നൽകേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിശ്ചിത തീയതിക്കകം ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഗാർഹിക സിലിണ്ടർ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് വ്യക്തമാക്കി കമ്പനികൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം നൽകുന്നുണ്ട്. സംശയങ്ങൾക്കായി 1800 2333 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ