Zygo-Ad

ഡൽഹിയിൽ സ്ലീപ്പർ ബസ്സിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ


ന്യൂഡൽഹി: ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസ്സിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഓഗസ്റ്റ് നാലിന് കാശ്മീരി ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. കേസിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശ് സ്വദേശിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് അതിക്രമത്തിന് ഇരയായത്. വീട്ടുകാരോട് പറയാതെ യു.പിയിൽ നിന്നും നോയിഡയിലെ ബന്ധുവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു പെൺകുട്ടി. വഴിമധ്യേ നോയിഡയിലേക്ക് ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ കുട്ടിയെ ബസ്സിൽ കയറ്റിയത്.

തുടർന്ന് പെൺകുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ബസ്സിനുള്ളിൽ വെച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ